
എന്റെ ജീവിതത്തിൽ 28 വയസ് വരെ ഞാൻ ജീവിക്കുന്ന ഈ സമൂഹത്തെ കുറിച്ച് ഒന്നും എനിക്ക് അറിയില്ല 4ചുമരിൽ ഉള്ളിൽ ഒതുങ്ങി ഒരു ജീവിതം ഞാനും എന്റെ സ്വന്തം വീൽചെറും മാത്രം ഒതുങ്ങി ഒരു ജീവിതം . ആ ജീവിതത്തിലും പലരുടെയും ഹൃദയം തകർക്കുന്ന വാക്കുകൾ ആണ് എന്നെ വേദനിപ്പിച്ചത്.
നിന്നെ കൊണ്ട് പ്രയോജനമില്ല
ഇന്ന് എനിക്ക് അവരോട് പറയാൻ ഉള്ളത് ഇന്ന് എന്നെ സ്നേഹിക്കാൻ ചേർത്ത് പിടിക്കാൻ ഒരുപാട് പേര് ഉണ്ട് . ഈ സമൂഹത്തിൽ എന്റെ പരിമിതികൾ ഉള്ളിൽ നിന്ന് കൊണ്ട് എനിക്ക് ജീവിക്കാൻ ഒരു തൊഴിൽ ഉണ്ട് ഒത്തിരി പേരുടെ സ്നേഹം ഇതൊക്കെ മതി , എനിക്ക് കുടുതൽ ഒന്നും ആഗ്രഹം ഇല്ല . ജീവിതം എന്നെ ഈ ചക്രകസേരയിൽ ഇരുത്തി കൊണ്ട് പോകൊണ്ടേ ഇരിക്കുന്നു എങ്ങോട്ട് അറിയില്ല .
ഓർമ്മ വന്ന നാൾ മുതൽ ഈ ചക്ര കസേരയിൽ ആണ് എന്റെ ജീവിതം. ഒരിക്കലും എനിക്ക് അതിൽ ദുഃഖമോ നിരാശയോ തോന്നിട്ടില്ല കാരണം ഞാൻ എന്റെ ജീവിതം ഓരോ നിമിഷം ആസ്വദിക്കുന്നു എന്റെ കുറവിനെ എന്റെ വൈകല്യാതെ ഞാൻ ഭയക്കുന്നില്ല അതിന്റെ മുന്നിൽ തോൽക്കാൻ എനിക്ക് മനസില്ല ജീവൻ ഉള്ള കാലം വരെയും പോസ്റ്റിവ് ആയി ജീവിക്കുക എന്നെ പോലെ ഉള്ള അനേകം ഭിന്നശേഷികർക്ക് വേണ്ടി എന്റെ ഈ ജീവിതം സമർപ്പിക്കുന്നു അവരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തനം നടത്തണം ഇതാണ് എന്റെ ലക്ഷ്യം
